ഡി ഹിയ തിരികെയെത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം നമ്പർ ഗോൾ കീപ്പർ ആയ ഡി ഹിയ ചെറിയ ഇടവയ്ക്ക് ശേഷം തിരികെയെത്തി. സ്പെയിനിൽ ആയിരുന്ന ഡി ഹിയ മാഞ്ചസ്റ്ററിൽ തിരികെയെത്തി എന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. എന്നാൽ താരം ഐസൊലേഷനിൽ ആണെന്നും എന്ന് ടീമിനൊപ്പം ചേരുമെന്ന് അറിയില്ല എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു

വ്യക്തിപരമായ കാരണങ്ങളാൽ ആയിരുന്നു സ്പെയിനിലേക്ക് ഡി ഹിയ പോയത്‌. ഡിഹിയ ഇടവേള എടുത്ത സമയത്ത് മികച്ച പ്രകടനങ്ങളുമായി ഡീൻ ഹെൻഡേഴ്സൺ ആരാധകരുടെ സ്നേഹം സമ്പാദിച്ചു. ഡി ഹിയയെ നേരിട്ട് ആദ്യ ഇലവനിലേക്ക് ഒലെ തിരിച്ച്‌ കൊണ്ടുവരുമോ അതോ ഡീൻ ഹെൻഡേഴ്സൺ തുടരുമോ എന്നത് കണ്ടറിയണം. എന്തായാലും വെസ്റ്റ് ഹാമിനെതിരെ ഹെൻഡേഴ്സൺ തന്നെ യുണൈറ്റഡ് വല കാക്കാൻ ആണ് സാധ്യത.

Previous articleഫോളോ ഓണ്‍ ചെയ്യുന്ന സിംബാബ്‍വേ വിക്കറ്റ് നഷ്ടമില്ലാതെ മൂന്നാം ദിവസത്തെ ബാറ്റിംഗ് അവസാനിപ്പിച്ചു
Next articleവനിതാ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ തീരുമാനമായി, മാഞ്ചസ്റ്റർ സിറ്റിക്ക് ബാഴ്സലോണ എതിരാളികൾ