Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് എപ്പോഴും എന്റെ ഹൃദയത്തിൽ ഉണ്ടാകും – ഡി ഹിയ

മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നും തന്റെ പ്രിയപ്പെട്ട ക്ലബ് ആയിരിക്കും എന്ന് ഡേവിഡ് ഡി ഹിയ. ഫിയൊറെന്റീനയിൽ കരാർ ഒപ്പുവെച്ച ഡി ഹിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ശേഷം മറ്റൊരു ക്ലബിനായി കളിക്കാനുള്ള മോട്ടിവേഷൻ തനിക്ക് ഉണ്ടായിരുന്നില്ല എന്ന് ഡി ഹിയ. അതാണ് ഒരു വർഷത്തോളം താൻ എവിടെയും കളിക്കാതിരുന്നത് എന്ന് ഡി ഹിയ പറഞ്ഞു.

Picsart 23 05 14 16 18 21 537

“മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മികച്ച ക്ലബ്ബാണ്, എൻ്റെ ഹൃദയയത്തിൽ എപ്പോഴും ആ ക്ലബ് ഉണ്ടാകും,” ഡി ഹിയ പറഞ്ഞു.

“ഞാൻ വിരമിക്കുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല, മാൻ യുണൈറ്റഡ് പോലുള്ള ഒരു മികച്ച ക്ലബ്ബിൽ 12 വർഷം കളിച്ചതിനു ശേഷം ഒരു പുതിയ അധ്യായൻ തുടങ്ങാൻ പ്രചോദനം കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു. ഒടുവിൽ എനിക്ക് അത് ഫിയോറൻ്റീനയിൽ കണ്ടെത്താൻ ആയി.” – ഡി ഹിയ പറഞ്ഞു.

Exit mobile version