“അബദ്ധങ്ങൾ സ്വാഭാവികം മാത്രം” – ഡി ഹിയ

20200926 111655

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡി ഹിയക്ക് അത്ര നല്ല കാലമല്ല. അവസാന രണ്ട് വർഷങ്ങളായി ഡി ഹിയയുടെ ഫോം മങ്ങി നിൽക്കുകയാണ്. താരം ഗോൾ കീപ്പിംഗിൽ വരുത്തുന്ന അബദ്ധങ്ങളും കൂടി വരികയാണ്. എന്നാൽ അബദ്ധങ്ങക്ക് സ്വാഭാവികം മാത്രമാണെന്ന് ഡി ഹിയ പറഞ്ഞു. മത്സരങ്ങളിൽ എല്ലാവർക്കും അബദ്ധം പറ്റു. സ്ട്രൈക്കർമാർ ഓപൺ ഗോൾ നഷ്ടപ്പെടുത്തുന്നതും അബദ്ധം അല്ലെ. എന്നാൽ അതിന് ഗോൾ കീപ്പർമാർക്ക് കിട്ടുന്ന പോലെ വിമർശനം കിട്ടില്ല. ഡി ഹിയ പറഞ്ഞു.

അബദ്ധങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളുകയും അത് ആവർത്തിക്കാതിരിക്കുകയുമാണ് ചെയ്യേണ്ടത്. ഡി ഹിയ പറഞ്ഞു. ഡീൻ ഹെൻഡേഴ്സണുമായി ഗോൾ കീപ്പർ പൊസിഷനിൽ ഉള്ള മത്സരം നല്ല രീതിയിൽ മാത്രമെ എടുക്കുന്നുള്ളൂ എന്ന് ഡി ഹിയ പറഞ്ഞു. എല്ലാ പൊസിഷനിലും മികവ് കൂടിയവർ ഉള്ളത് നല്ലതാണ്. എല്ലാവരും പരസ്പരം സഹായിച്ച് മെച്ചപ്പെടുക ആണ് ടീമുകളിൽ നടക്കുന്നത് എന്നും ഡി ഹിയ പറഞ്ഞു. തൻ തന്റെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോൾ ഉള്ളത് എന്നാണ് തന്റെ വിശ്വാസം എന്നും ഡി ഹിയ പറഞ്ഞു.

Previous articleപോർച്ചുഗീസ് സെന്റർ ബാക്ക് റൂബൻ ഡിയസ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക്
Next articleസുവാരസിന് പിന്നാലെ കവാനിയെയും ടീമിൽ എത്തിക്കാൻ അത്ലറ്റിക്കോ മാഡ്രിഡ്