ഡി ഹിയ വലയ്ക്ക് മുന്നിൽ സെഞ്ച്വറി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം നമ്പർ ഡേവിഡ് ഡിഹിയ പ്രീമിയർ ലീഗിൽ സെഞ്ച്വറി അടിച്ചിരിക്കുകയാണ്‌. ക്ലീൻ ഷീറ്റിൽ സെഞ്ച്വറി. ഇന്ന് ലിവർപൂളിനെതിരെ ക്ലീൻ ഷീറ്റ് ലഭിച്ചതോടെ പ്രീമിയർ ലീഗിൽ തന്റെ നൂറാം ക്ലീൻഷീറ്റ് ഡി ഹിയക സ്വന്തമാക്കി. പ്രീമിയർ ലീഗിൽ 100 ക്ലീൻ ഷീറ്റ് നേടുന്ന 15ആമത്തെ ഗോൾ കീപ്പറാണ് ഡി ഹിയ.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി പ്രീമിയർ ലീഗിൽ നൂറ് ക്ലീൻസ് ഷീറ്റുകൾ നേടുന്ന രണ്ടാമത്തെ കീപ്പറായും ഡി ഹിയ മാറി. ഇതിനു മുമ്പ് പീറ്റ ഷീമൈക്കിൽ മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ 100 പ്രീമിയർ ലീഗ് ക്ലീൻ ഷീറ്റ് നേടിയിട്ടുള്ളൂ. 90 ക്ലീൻ ഷീറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ ഉള്ള വാൻ ഡെർ സാറിനെ ഡി ഹിയ നേരത്തെ മറികടന്നിരുന്നു.

പ്രീമിയർ ലീഗിൽ 100 ക്ലീൻസ് ഷീറ്റ് ഉള്ളവർ;

പീറ്റർ ചെക് – 202
ഡേവിഡ് ജെയിംസ് – 169
മാർക് ഷ്വാർസർ – 151
ഡേവിഡ് സീമാൻ – 140
നിഗെൽ മാർടിൻ – 137
പെപെ റെയ്ന – 134
വാൻ ഡെർ സർ – 132
ടിം ഹൊവാർഡ് – 132
ബ്രാഡ് ഫ്രിയ്ഡെൽ – 132
പീറ്റർ ഷീമൈക്കിൽ – 128
ജോ ഹാർട് – 127
ഷേ ഗിവൺ – 113
ജുസ്സി ജാസ്കെലെൻ – 108
തോമസ് സൊരൻസൻ – 107