ഡി ബ്രുയിൻ സിറ്റിയിൽ തുടരും, കരാർ ഉടൻ ഒപ്പുവെക്കും

മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രുയിൻ ഉടൻ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള തന്റെ കരാർ പുതുക്കും. രണ്ട് വർഷത്തെ പുതിയ കരാർ ഒപ്പുവെക്കാൻ ആണ് ഡിബ്രുയിൻ തീരുമാനിച്ചിരിക്കുന്നത്. ആഴ്ചയിൽ 300000 പൗണ്ട് വേതനം ലഭിക്കുന്ന വൻ കരാറിലാകും ഡി ബ്രുയിൻ ഒപ്പുവെക്കുക. മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ഡി ബ്രുയിൻ. പുതിയ കരാറോടെ സിറ്റി സ്ക്വാഡിൽ ഏറ്റവും ശമ്പളം വാങ്ങുന്ന താരമായി ഡി ബ്രുയിൻ മാറും.

29കാരനായ ഡി ബ്രുയിൻ അവസാന അഞ്ചു വർഷമായി മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമായി ഡി ബ്രുയിനെ തിരഞ്ഞെടുത്തിരുന്നു. പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ എന്ന റെക്കോർഡിനൊപ്പം ഡി ബ്രുയിൻ എത്തിയ സീസണായിരുന്നു അവസാന സീസൺ. സിറ്റിക്ക് ഒപ്പം ഇതുവരെ എട്ടു കിരീടങ്ങൾ താരം നേടിയിട്ടുണ്ട്.

Previous articleശദബ് ഖാനും ആദ്യ ടെസ്റ്റിൽ ഇല്ല
Next article“ആം ബാൻഡ് ഇല്ലായെങ്കിലും ബ്രൂണൊ ഫെർണാണ്ടസ് ആണ് മാഞ്ചസ്റ്ററിന്റെ നായകൻ”