Picsart 23 04 09 14 25 41 373

ഡേവിഡ് റയ ബ്രെന്റ്ഫോർഡ് വിടും എന്ന് ഉറപ്പായി

ബ്രെന്റ്‌ഫോർഡിന്റെ പ്രതിഭാധനനായ ഗോൾകീപ്പർ ഡേവിഡ് റയ ബ്രെന്റ്ഫോർഡ് വിടും. താരം ബ്രെന്റ്ഫോർഫിൽ പുതിയ കരാർ ഒപ്പുവെക്കില്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഏതെങ്കിലും വൻ ക്ലബുകളിലേക്ക് മാറാൻ ആണ് റയ ആഗ്രഹിക്കുന്നത്.തന്റെ മികച്ച പ്രകടനത്തിലൂടെ നിരവധി മുൻനിര യൂറോപ്യൻ ക്ലബ്ബുകളുടെ ശ്രദ്ധ താരം പിടിച്ചുപറ്റി കഴിഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം പല ക്ലബുകളും താരത്തിനായി രംഗത്തും ഉണ്ട്.

27-കാരൻ ബ്രെന്റ്‌ഫോർഡിന്റെ രണ്ട് കരാർ ഓഫറുകൾ നിരസിച്ചു എന്ന് താരം തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. മികച്ച ഫുട്‌വർക്കിനും ഷോട്ട്-സ്റ്റോപ്പിംഗ് കഴിവുകൾക്കും പേരുകേട്ട റയ 2019ൽ ആണ് ബ്രെന്റ്ഫോർഡിൽ എത്തിയത്. അന്ന് മുതൽ ബ്രെന്റ്ഫോർഡിന്റെ ഒരു പ്രധാന കളിക്കാരനാണ്. പിറകിൽ നിന്ന് കളി ബിൽഡ് ചെയ്യാൻ ആഗ്രഹിക്കുന്ന മോഡേൺ ഫുട്ബോളിന് അനുയോജ്യനായ കളിക്കാരൻ ആണ് റയ.

Exit mobile version