Picsart 24 07 02 11 54 09 042

ഡേവിഡ് റയ ഇനി ആഴ്സണലിന്റെ മാത്രം താരം, ബൈ ക്ലോസ് ട്രിഗർ ചെയ്തു

ഡേവിഡ് റയ ആഴ്സണലിൽ സ്ഥിര കരാർ ഒപ്പുവെച്ചു. ആഴ്സണൽ ബൈ ഓപ്ഷൻ ട്രിഗർ ചെയ്യാൻ തീരുമാനിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു‌. 27 മില്യൺ ആണ് റയയെ സ്വന്തമാക്കാൻ ആഴ്സണൽ ബ്രെന്റ്ഫോർഡിന് നൽകേണ്ടത്. അത് ക്ലബ് നൽകി. ഉടൻ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. ഈ കഴിഞ്ഞ സീസൺ തുടക്കത്തിൽ 3 മില്യൺ ലോൺ തുകയ്ക്ക് ആയിരുന്നു റയ ആഴ്സണലിൽ എത്തിയത്.

റയ ഇപ്പോൾ ആഴ്സണലിൽ അർട്ടേറ്റയുടെ ആദ്യ ചോഴ്സ് ആണ്. ആരോൺ റാംസ്‌ഡെയ്‌ലിനെ പിറകിലാക്കു ഒന്നാം സ്ഥാനം സ്വന്തമാക്കാൻ റയക്ക് നേരത്തെ തന്നെ ആയിരുന്നു. ഈ സീസൺ പ്രീമിയർ ലീഗിൽ 16 ക്ലീൻ ഷീറ്റ് നേടിയ റയ ഗോൾഡ് ഗ്ലോവ് നേടിയിരുന്നു.

ആകെ 32 ലീഗ് മത്സരങ്ങളിൽ നിന്നാണ് താരം 16 ക്ലീൻഷീറ്റ് നേടിയത്. 8 വർഷം മുമ്പ് പീറ്റർ ചെക്ക് ആണ് അവസാനമായി ഗോൾഡ് ഗ്ലോവ് നേടിയ ആഴ്സണൽ താരം.ആഴ്സണലിന്റെ ബിൽഡ് അപ്പ് പ്ലേയും റയ വന്നതോടെ മെച്ചപ്പെട്ടു.

Exit mobile version