Site icon Fanport

ലൂയിസ് ഇത്ര മികച്ചവനാണെന്ന് കരുതിയില്ലെന്ന് സരി

ചെൽസി പ്രതിരോധ താരം ഡേവിഡ് ലൂയിസ് ഇത്ര മികച്ച താരമായിരുന്നെന്ന് അറിയില്ലായിരുന്നെന്ന് ചെൽസി പരിശീലകൻ മൗറിസിയോ സരി. വ്യക്തി എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും ഡേവിഡ് ലൂയിസ് മികച്ചവൻ ആണെന്നും സരി പറഞ്ഞു. താൻ കളിക്കാൻ ആഗ്രഹിക്കുന്ന ഫുട്ബോളിന് അനുയോജ്യനായ താരമാണ് ലൂയിസ് എന്നും ചെൽസി പരിശീലകൻ പറഞ്ഞു.

കഴിഞ്ഞ സീസണിൽ അന്റോണിയോ കൊണ്ടേക്ക് കീഴിൽ ആദ്യ 11ൽ സ്ഥാനം നഷ്ട്ടപെട്ട ലൂയിസ് ടീം വിടുമെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ അന്റോണിയോ കൊണ്ടേ ടീം വിട്ടതോടെ സരി ചെൽസി പരിശീലകനാവുകയും ഡേവിഡ് ലൂയിസിന് ടീമിൽ അവസരം ലഭിക്കുകയും ചെയ്തിരുന്നു.

പ്രീമിയർ ലീഗിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും ഡേവിഡ് ലൂയിസ് ചെൽസിക്ക് വേണ്ടി കളിച്ചിരുന്നു.  കഴിഞ്ഞ ദിവസം ലിവർപൂളിനെതിരായ മത്സരത്തിലും ഡേവിഡ് ലൂയിസ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

Exit mobile version