യുണൈറ്റഡിനെ രക്ഷിച്ചത് “ഡേവ് സേവ്സ്”

ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട താരമായിരുന്നു ഡേവിഡ് ഡിഹെയ. ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ ഡിഹെയ തന്റെ പേരിനൊത്ത പ്രകടനം ലോകകപ്പിൽ കാഴ്ചവെച്ചിരുന്നില്ല. പ്രീമിയർ ലീഗ് മത്സരങ്ങളിലും ഡിഹെയക്ക് പിഴവുകൾ പറ്റിയപ്പോൾ വിമർശനത്തിന്റെ ക്രൂരമ്പുകൾ ഡിഹെയക്ക് മേലെ വന്നിരുന്നു. എന്നാൽ അതിനെയൊക്കെ തള്ളിക്കളയുന്ന പ്രകടനമായിരുന്നു വാറ്റ്‌ഫോഡിനെതിരെ ഡിഹെയ പുറത്തെടുത്തത്.

മത്സരത്തിന്റെ 95ആം മിനിറ്റിൽ ക്രിസ്റ്റിയൻ കബസിലെയുടെ ഗോളെന്നുറച്ച ഒരു ഹെഡർ ഡിഹെയ തട്ടിയകറ്റിയത് അവിശ്വസനീയമാം വിധമാണ് കാണികൾ കണ്ടു നിന്നത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഒന്നാന്തരം സേവുകളുമായി ഡിഹെയ യുണൈറ്റഡിന്റെ രക്ഷക്കെത്തിയിരുന്നു. മത്സര ശേഷമുള്ള പത്ര സമ്മേളനത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർ എന്നാണ് ഡിഹെയയെ ജോസെ മൗറിഞ്ഞോ വിശേഷിപ്പിച്ചത്.

Exit mobile version