ഡാരൻ മൂറെയ്ക്ക് പ്രീമിയർ ലീഗ് മാനേജർ അവാർഡ്

- Advertisement -

ഏപ്രിൽ മാസത്തിൽ മാനേജർ ഓഫ് ദി മന്ത് അവാർഡ് സ്വന്തമാക്കി വെസ്റ്റ് ബ്രോം പരിശീലകൻ ഡാരൻ മൂറെ. കഴിഞ്ഞ മാസമാദ്യം ചുമതലയേറ്റ മൂറെ നടത്തിയ അവിശ്വസനീയമായ പ്രകടനമാണ് വെസ്റ്റ് ബ്രോം പരിശീലകന് ഈ അവാർഡ് നേടിക്കൊടുത്തത്. പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം കളിച്ച അഞ്ച് മത്സരങ്ങളിലും മൂറെ അപരാജിതനാണ്.

ഇതിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ടോട്ടൻഹാമിനെയും പരാജയപ്പെടുത്തുകയും ലിവർപൂളിനെതിരെ സമനില പിടിക്കുകയും ചെയ്തിരുന്നു. റിലഗേഷൻ ഏതാണ്ട് ഉറപ്പിച്ചിരുന്നപ്പോൾ ചുമതലയേറ്റ മൂറെ ഇപ്പോഴും തരംതാഴാതെ വെസ്റ്റ് ബ്രോമിനെ കാത്തു രക്ഷിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement