മോശം പ്രകടനം; ഫെർഗുസൻറെ മകന്റെ പണി പോയി

- Advertisement -

ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് വിഖ്യാത പരിശീലകൻ സർ അലക്സ് ഫെർഗുസൻറെ മകൻ ഡാരൻ ഫെർഗുസൺ ജോലി രാജിവെച്ചു. ലീഗ് വൺ ടീം ഡോൺകാസ്റ്റർ റോവേഴ്സിന്റെ പരിശീലകനായിരുന്ന ഡാരൻ ഫെർഗുസൺ ക്ലബുമായുള്ള ചർച്ചക്ക് ശേഷം സ്ഥാനം രാജിവെക്കുകയായിരുന്നു.

2015ൽ ആണ് ഡാരൻ ഫെർഗുസൺ ഡോൺകാസ്റ്ററിൽ എത്തുന്നത്. ആദ്യ സീസണിൽ ലീഗ് രണ്ടിലേക്ക് തരം താഴ്ത്തപ്പെട്ടിരുന്നു എങ്കിലും അടുത്ത സീസണിൽ മെച്ചപ്പട്ട പ്രകടനത്തോടെ ലീഗ് ഒന്നിലേക്ക് തിരിച്ചെത്തി. പക്ഷെ ടീം മോശം പ്രകടനം കാഴ്‌ചവെച്ചതോടെ രാജി വെക്കാൻ ഡാരൻ നിര്ബന്ധിതനാവുകയായിരുന്നു. ഈ സീസണിൽ പതിനഞ്ചാം സ്ഥാനത്തായിരുന്നു ഡോൺകാസ്റ്റർ ഫിനിഷ് ചെയ്തത്. അവസാന ആറു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ഡോൺകാസ്റ്ററിനു കഴിഞ്ഞിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement