
ഒടുവിൽ ഡാനിലോ മാഞ്ചസ്റ്റർ സിറ്റിയുടെ നീലകുപ്പായം അണിയും. ചെൽസി ലക്ഷ്യം വച്ച താരത്തെ അവസാന നിമിഷങ്ങളിൽ ശക്തമായി ഇടപെട്ടാണ് മാഞ്ചസ്റ്റർ സിറ്റി റയൽ മാഡ്രിഡുമായി കരാറിൽ എത്തിയത്. 27 മില്യൺ പൗണ്ടിനാണ് താരം സിറ്റിയിൽ എത്തുന്നത്.
ബ്രസീലുകരനായ ഡാനിലോ ലൂയിസ് ചെൽസിയിൽ ചേരുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും സിറ്റി 5 വർഷത്തെ കരാറിൽ ഡാനിലോയെ റാഞ്ചുകയായിരുന്നു. റൈറ്റ് ബാക്ക് ആയ ഡാനിലോ റയൽ മഡ്രിഡിൽ പക്ഷെ സിദാൻ കാർവഹാലിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെ അവസരങ്ങൾ കുറഞ്ഞതോടെയാണ് മാഡ്രിഡ് വിടാൻ തീരുമാനിച്ചത്. 2015 ഇൽ പോർട്ടോയിൽ നിന്നാണ് ഡാനിലോ മാഡ്രിഡിൽ എത്തിയത്.
റൈറ്റ് ബാക്ക് ആണെങ്കിലും ആവശ്യ ഘട്ടങ്ങളിൽ ലെഫ്റ്റ് ബാക്ക് ആയും ഡിഫൻസീവ് മിഡ്ഫീൽഡർ ആയും കളിക്കാൻ കഴിയുന്ന താരത്തിന്റെ ഈ കഴിവ് തന്നെയാണ് പെപ് ഗാർഡിയോളയെ ബ്രസീലുകാരനെ ടീമിൽ എത്തിക്കാൻ പ്രേരിപ്പിച്ചത്. പക്ഷെ കെയിൽ വാൾക്കർ അടക്കമുള്ള താരങ്ങളെ പിന്തള്ളി താര സമ്പന്നമായ സിറ്റി ടീമിൽ കയറുക എന്നത് ഡാനിലോക്ക് റയൽ മാഡ്രിഡിലെ പോലെ തന്നെ ദുഷ്കരമായ ജോലിയാവും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial