Site icon Fanport

അരങ്ങേറ്റത്തിൽ കയ്യടി നേടി ഡാനിയൽ ജെയിംസ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ ഡാനിയ ജെയിംസ് പെട്ടെന്ന് തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറുകയാണ്. സ്വാൻസിയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി ജെയിംസ് ഇന്നലെ പെർത് ഗ്ലോറിക്ക് എതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറി. വലതു വിങ്ങിൽ കളിക്കാനാണ് ജെയിംസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങിയത് എങ്കിലും ഇടതു വിങ്ങിലാണ് ഇന്നലെ തുടക്കത്തിൽ ഒലെ ജെയിംസിനെ കളിപ്പിച്ചത്.

ആദ്യ പകുതിയിൽ ജെയിംസ് തന്നെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഏറ്റവും മികച്ചു നിന്നത്. ഡിഫൻസിനെ വട്ടം കറക്കിയ ജെയിംസ് വിങ്ങിൽ മികച്ച കുതിപ്പുകൾ നടത്തി. ജെയിംസിന്റെ വേഗതയ്ക്ക് ഒത്ത് പിടിച്ചു നിൽക്കാൻ പെർത് ഗ്ലോറി ഡിഫൻസിനായില്ല. പന്ത് ഇല്ലാത്തപ്പോൾ ഉള്ള ജെയിംസിന്റെ പ്രസിംഗും യുണൈറ്റഡിന് പ്രതീക്ഷ നൽകുന്നു. ഇന്നലെ ആദ്യ പകുതിയിൽ തന്നെ വലതു വിങ്ങിലും ഒലെ ജെയിംസിനെ കളിപ്പിച്ചു നോക്കിയിരുന്നു.

അരങ്ങേറ്റത്തിൽ സന്തോഷമുണ്ട് എന്ന് പറഞ്ഞ ജെയിംസ് തനിക്ക് കൂടുതൽ കളിക്കാൻ ഇഷ്ടം ഇടതു വിങ്ങിലാണെന്ന് ജെയിംസ് പറഞ്ഞു.

Exit mobile version