മാഞ്ചസ്റ്റർ യുണൈറ്റഡ് അരങ്ങേറ്റത്തിന് ഒരുങ്ങി ഡിയാഗോ ഡാലോട്ട്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ പുതുതായി ടീമിൽ എത്തിച്ച ഡിയാഗോ ഡാലോട്ട് തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത ലീഗ് മത്സരത്തിൽ താൻ കളിച്ചേക്കുമെന്ന് താരം തന്നെയാണ് സൂചന നൽകിയത്. വാറ്റ്ഫോർഡിനെതിരെയാണ് യുണൈറ്റഡ്ന്റെ അടുത്ത മത്സരം. താൻ പരിക്കിൽ നിന്ന് മോചിതനായെന്നും യുണൈറ്റഡിനായി കളിക്കാൻ തയ്യാറായെന്നും താരം പറഞ്ഞു.

റൈറ്റ് ബാക്കായ ഡാലോട്ട് വാറ്റ്ഫോർഡിനെതിരെ സ്ക്വാഡിൽ ഇടം പിടിച്ചേക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റനായ വലൻസിയ ആണ് യുണൈറ്റഡിന്റെ ഇപ്പോഴത്തെ റൈറ്റ് ബാക്ക്‌. പരിക്കിന്റെ പിടിയിലായിരുന്ന ഡാലോട്ട് രണ്ട് ആഴ്ച മുമ്പ് യുണൈറ്റഡിന്റെ അണ്ടർ 23 ടീമിന് വേണ്ടി കളത്തിൽ ഇറങ്ങിയിരുന്നു. ഡാലോറ്റ് 79 മിനുട്ടോളം കളിക്കുകയും ചെയ്തിരുന്നു. പോർട്ടോയിൽ നിന്നാണ് 19കാരനായ ഡിയാഗോ ഡാലോട്ട് യുണൈറ്റഡിലേക്ക് എത്തിയത്.

Previous articleശതകവുമായി രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടം, ഇന്ത്യ അതിജീവിക്കേണ്ടത് രണ്ട് സെഷനുകള്‍
Next articleറൊണാൾഡോയിലെങ്കിൽ അത്ലറ്റികോയും റയൽ മാഡ്രിഡും തുല്ല്യമെന്ന് സിമിയോണി