Site icon Fanport

ഡാലോട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉടൻ പുതിയ കരാർ ഒപ്പുവെക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിനായി മികച്ച പ്രകടനം തുടരുന്ന റൈറ്റ് ബാക്ക് ഡിയോഗോ ഡാലോട്ട് യുണൈറ്റഡിൽ പുതിയ കരാർ ഉടൻ ഒപ്പുവെക്കും എന്ന് സൂചന. ഇരുപത്തിമൂന്ന്കാരനായ താരത്തിന്റെ ടീമുമായുള്ള നിലവിലെ കരാർ അടുത്ത സീസണോടെ അവസാനിക്കാൻ പോവുകയാണ്. അതുകൊണ്ട് തന്നെ ദീർഘകാല കരാർ നൽകി താരത്തെ നിലനിർത്തുക ആണ് യുണൈറ്റഡിന്റെ ലക്ഷ്യം.

യുണൈറ്റഡ് 173011

ടീമിൽ എത്തിയ ശേഷം കാര്യമായ അവസരങ്ങൾ ലഭിക്കാതെ ഇരുന്ന ഡാലോട്ട് നിലവിൽ യുണൈറ്റഡിന്റെ അഭിവാജ്യ ഘടകമാണ്. ടെൻ ഹാഗ് ചുമലതയേറ്റ ശേഷം ഡാലോട്ട് റൈറ്റ് ബാക്കിൽ ഒന്നാം സ്ഥാനത്തായി. വാൻ ബിസാകയെ പിറകിൽ ആക്കാനും ഡാലോട്ടിനായി. ഡാലോട്ടിനെ കൂടാതെ റാഷ്ഫോർഡ്, ഡി ഹിയ എന്നിവരും ഉടൻ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെക്കും.

Exit mobile version