Site icon Fanport

പരിക്ക് മാറാൻ ഡാലോട്ട് ചൈനയിൽ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഫുൾബാക്ക് ഡിയേഗോ ഡാലോട്ട് പരിക്ക് മാറാൻ വേണ്ടി ചൈനയിൽ എത്തി. ചൈനയിൽ ഷാങ്ഹായ് എസ് ഐ പി ജിയുടെ വിദഗ്ദർക്കൊപ്പം പത്തു ദിവസമാണ് ചികിത്സയുടെ ഭാഗമായി ഡലോട്ട് ചിലവഴിക്കുക‌. ഹിപ്പിന് ഏറ്റ പരിക്ക് കാരണം ഡലോട്ട് അവസാന മത്സരങ്ങളിൽ യുണൈറ്റഡിനു വേണ്ടി കളിച്ചിരുന്നില്ല.

താരം പരിക്ക് മാറി അടുത്ത മത്സരം മുതൽ യുണൈറ്റഡിനൊപ്പം ഉണ്ടാകും. യുണൈറ്റഡ് ഫുൾബാക്കുകളായ വാൻ ബിസാകയും ലൂക് ഷോയും പരിക്കിന്റെ പിടിയിലാണ്. ഇപ്പോൾ ആഷ്ലി യങ്ങ് മാത്രമെ ഫിറ്റായുള്ള ഫുൾബാക്ക് മാഞ്ചസ്റ്റർ ടീമിൽ ഉള്ളു.

Exit mobile version