ലീഡ്സിന്റെ സ്വന്തം ഡല്ലസ് ക്ലബിൽ തുടരും

Stuart Dallas Web 51

ലീഡ്സ് യുണൈറ്റഡ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ സ്റ്റുവർട്ട് ഡല്ലസ് ക്ലബ്ബുമായി പുതിയ കരാർ ഒപ്പുവെച്ചു. നോർത്തേൺ അയർലൻഡ് ഇന്റർനാഷണൽ ആയ താരം മൂന്ന് വർഷത്തെ പുതിയ കരാർ ആണ് ഒപ്പുവെച്ചത്. 2024ലെ വേനൽക്കാലം വരെ താരം എല്ലാൻഡ് റോഡിൽ തുടരും.

2015 ൽ ബ്രെന്റ്ഫോർഡിൽ നിന്ന് ലീഡ്സിൽ ചേർന്ന ഡല്ലസ് ക്ലബിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച കളിക്കാരിൽ ഒരാളാണ്. 2019/20 സീസണിൽ ചാമ്പ്യൻഷിപ്പ് കിരീടം നേടി പ്രീമിയർ ലീഗിലേക്ക് തിരികെ വരാൻ ലീഡ്സിനെ സഹായിക്കാൻ ഡല്ലസിനായിരുന്നു. ആ സീസണിൽ അദ്ദേഹം പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 30കാരനായ അദ്ദേഹം ലീഡ്സിൽ ഇതുവരെ 229 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.