Site icon Fanport

റയൽ മാഡ്രിഡിലേക്ക് പോകണം, പരിശീലനത്തിന് എത്താതെ കോർട്ടോ

റയൽ മാഡ്രിഡിലേക്ക് പോകാൻ ഒരുങ്ങുന്ന ചെൽസി ഗോൾ കീപ്പർ തിബോ കോർട്ടോ ചെൽസിയിൽ പരിശീലനത്തിന് എത്തിയില്ല. ഞാഴാറാഴ്ച്ച ചെൽസിയിൽ എത്തേണ്ട താരം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് വിവരം.

താരത്തിനായി റയൽ 40 മില്യൺ പൗണ്ടോളം വാഗ്ദാനം ചെയ്ത് കാത്തിരിക്കുകയാണ്. പക്ഷെ പകരക്കാരനെ കണ്ടെത്തിയാൽ മാത്രമേ ട്രാൻസ്ഫർ അനുവദിക്കൂ എന്നാണ് ചെൽസിയുടെ നിലപാട്. ഇതോടെയാണ്‌പരിശീലനം നടത്താൻ കോർട്ടോ നിരസിച്ചത്. ചെൽസിയിൽ ലോകകപ്പ് അവധി കഴിഞ്ഞു ഹസാർഡ്, കാന്റെ, ബാത്ശുവായി അടക്കമുള്ളവർ തിരിച്ചെത്തിയെങ്കിലും കോർട്ടോ എത്തിയിട്ടില്ല.

ചെൽസിയെ എത്രയും പെട്ടെന്ന് ട്രാൻസ്ഫർ അനുവദികനാണ് താരം ഇത്തരം ഒരു നീക്കം നടത്തിയത് എന്ന് അറിയുന്നു. പക്ഷെ താരത്തിന്റെ ഈ നടപടി ആരാധകർക്കിടയിൽ കടുത്ത വിമർശനത്തിന് വഴി വെച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version