ബേൺലിക്കെതിരെ ക്രിസ്റ്റൽ പലസിന് മികച്ച വിജയം

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഓൾഡ് ട്രാഫോഡിൽ സമനിലയിൽ പിടിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ക്രിസ്റ്റൽ പാലസിന് തകർപ്പൻ വിജയം. ബേൺലിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പാലസ് തകർത്തത്.

മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ക്രിസ്റ്റൽ പാലസ് വിജയം നേടിയത്. 16ആം മിനിറ്റിൽ തന്നെ മാക്ആർതറിന്റെ ഗോളിൽ പാലസ് മുന്നിൽ എത്തിയിരുന്നു. 77ആം മിനിറ്റിൽ ആന്ദ്രേ ടൌൺസെന്റ് രണ്ടാം ഗോളും നേടി പാലസിന്റെ വിജയം പൂർത്തിയാക്കി.

വിജയത്തോടെ ക്രിസ്റ്റൽ പാലസ് റിലഗേഷൻ സോണിൽ നിന്നും പുറത്തു കടന്നു. 14 മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി 14ആം സ്ഥാനത്താണ് പാലസ്. അതേ സമയം 9 പോയിന്റ് മാത്രം ഉള്ള ബേൺലി 18ആം സ്ഥാനത്താണ്

Exit mobile version