Picsart 23 05 13 22 29 12 122

ഇരട്ടഗോളുകൾ നേടി എസെ, ജയവുമായി ക്രിസ്റ്റൽ പാലസ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റോയി ഹഡ്സണിനു താഴെ ക്രിസ്റ്റൽ പാലസ് മികവ് തുടരുന്നു. ഇന്ന് ബോർൺമൗതിന്റെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് അവർ മറികടന്നത്. ആദ്യ പകുതിയിൽ 10 പേരായി ചുരുങ്ങാതെ പാലസ് കഷ്ടിച്ച് ആണ് രക്ഷപ്പെട്ടത്. ലെർമയുടെ മുഖത്ത് ആന്റേഴ്സൻ ഇടിച്ചെങ്കിലും വാർ അതിനു ചുവപ്പ് കാർഡ് നൽകിയില്ല. 39 മത്തെ മിനിറ്റിൽ പാലസിന്റെ ആദ്യ ഗോൾ പിറന്നു.

2 പ്രതിരോധ താരങ്ങളെ ഡ്രിബിൾ ചെയ്തു മുന്നേറിയ സാഹയുടെ മികച്ച നീക്കത്തിന് ഒടുവിൽ ആയുവിന്റെ പാസിൽ നിന്നു എസെ തന്റെ ആദ്യ ഗോൾ നേടുക ആയിരുന്നു. രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ ഒലിസയുടെ പാസിൽ നിന്നു മികച്ച രണ്ടാം ഗോളും കണ്ടത്തിയ എസെ പാലസ് ജയം പൂർത്തിയാക്കുക ആയിരുന്നു. നിലവിൽ തരം താഴ്ത്തൽ ഇരു ടീമുകളും ഒഴിവാക്കിയിട്ടുണ്ട്. പാലസ് 12 സ്ഥാനത്ത് നിൽക്കുമ്പോൾ ബോർൺമൗത് 14 മത് ആണ്.

Exit mobile version