Picsart 24 02 15 12 43 12 007

ക്രിസ്റ്റൽ പാലസ് റോയ് ഹോഡ്സണെ പുറത്താക്കാൻ സാധ്യത

ക്രിസ്റ്റൽ പാലസ് അവരുടെ പരിശീലകനായ റോയ് ഹോഡ്‌സണെ പുറത്താക്കാൻ സാധ്യത‌. ഈ സീസണിൽ ഇതുവരെ ആകെ 4 വിജയങ്ങൾ മാത്രമുള്ള പാലസ് ഇപ്പോൾ റിലഗേഷൻ സോണിൽ ആണ്. അതുകൊണ്ട് തന്നെ റോയ് ഹോഡ്‌സണെ പുറത്താക്കി പകരം മുൻ ഫ്രാങ്ക്ഫർട്ട് മാനേജർ ഒലിവർ ഗ്ലാസ്നറെ ടീമിൽ എത്തിക്കാൻ ആണ് ക്രിസ്റ്റൽ പാലസ് ശ്രമിക്കുന്നത്.

തിങ്കളാഴ്ച രാത്രി ചെൽസിയോടും ക്രിസ്റ്റൽ പാലസ് പരാജയപ്പെട്ടിരുന്നു. സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന റോയ് ഹോഡ്സണെ പുറത്താക്കാനുള്ള തീരുമാനം ഇതുവരെ ആയി പാലസ് എടുത്തിട്ടില്ല. നേരത്തെ ഇപ്‌സ്‌വിച്ച് മാനേജർ കീറൻ മക്കെന്നയെ മാനേജറായു എത്തിക്കാൻ പാലസ് ശ്രമിച്ചിരുന്നു എങ്കിലും ആ ശ്രമങ്ങൾ പരാജയപ്പെട്ടു. കഴിഞ്ഞ സീസണിൻ്റെ അവസാനത്തിൽ ഫ്രാങ്ക്ഫർട്ട് വിട്ടതിന് ശേഷം ഗ്ലാസ്നർ വേറെ ചുമതല ഒന്നും ഏറ്റെടുത്തിട്ടില്ല.

Exit mobile version