Site icon Fanport

പോരാട്ടം മറന്ന് നോർവിച്, പാലസിന് ജയം

പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിന് നിർണായക ജയം. നോർവിച്ചിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്നാണ് പാലസ് പോയിന്റ് ടേബിളിൽ 11 പോയിന്റുമായി ഒൻപതാം സ്‌ഥനത്തേക്ക് ഉയർന്നത്. അവസാന 2 മത്സരങ്ങളിലും ജയിക്കാനാകാതെ പോയ പാലസിന് ആത്മവിശ്വാസം വീണ്ടെടുക്കുന്ന ജയമാണ് ഇന്നത്തേത്. ഇന്നത്തെ തോൽവിയോടെ 6 പോയിന്റുള്ള നോർവിച് 17 ആം സ്ഥാനത്താണ്.

ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റിയാണ് പാലസിന് മത്സരത്തിൽ നിർണായകമായത്. കളിയുടെ 21 ആം മിനുട്ടിൽ മക്കാർത്തറിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ക്യാപ്റ്റൻ മിലിവോവിക് പാലസിനെ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ഡ്രിമിക്, റോബർട്ട്സ് എന്നിവരെ ഇറക്കി നോർവിച് സമനിലയെങ്കിലും നേടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കളിയുടെ ഇഞ്ചുറി ടൈമിൽ സാഹയുടെ പാസ്സ് ഗോളാക്കി ടൌൺസെന്റ് നോർവിച്ചിന്റെ പതനം പൂർത്തിയാക്കി.

Exit mobile version