ക്രിസ്റ്റൽ പാലസ് ഫോർവേഡിനു കൊറോണ പോസിറ്റീവ്

20201019 090539

ക്രിസ്റ്റൽ പാലസ് ഫോർവേഡ് ആയ ജോർദാൻ അയുവിന് കൊറോണ സ്ഥിരീകരിച്ചു. 29കാരനായ താരം വെള്ളിയാഴ്ച നടന്ന കൊറോണ പരിശോധനയിൽ ആണ് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഘാന ദേശീയ ടീമിനൊപ്പം ആയിരുന്ന താരം തിരിച്ചു വന്നപ്പോൾ ആണ് ടെസ്റ്റ് ചെയ്തത്. നേരത്തെ ഘാന താരം ബെർണാഡ് മെൻസയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.

തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നും ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല എന്നും ജോർദാൻ അയു ട്വിറ്ററിലൂടെ പറഞ്ഞു. പ്രോട്ടോക്കോൾ അനുസരിച്ച് 10 ദിവസം താരത്തിന് പുറത്ത് ഇരിക്കേണ്ടി വരും. ഇപ്പോൾ ഐസൊലേഷനിൽ ആണ് താരം ഉള്ളത് എന്ന് ക്രിസ്റ്റൽ പാലസ് അറിയിച്ചു.

Previous articleസൊയുഞ്ചു ദീർഘകാലം കളിക്കില്ല
Next articleകവാനി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ചു