വെസ്റ്റ്ബ്രോം വല നിറച്ച് ക്രിസ്റ്റൽ പാലസ്

20201206 192232
Credit: Twitter
- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിന് ഗംഭീര വിജയം. ഇന്ന് വെസ്റ്റ് ബ്രോമിനെ നേരിട്ട പാലസ് ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വലിയ ജയം തന്നെയാണ് നേടിയത്. ഇത് ആദ്യമായാണ് ലീഗിൽ ഒരു എവേ മത്സരത്തിൽ ക്രിസ്റ്റൽ പാലസ് അഞ്ചു ഗോളുകൾ നേടുന്നത്. 34ആം മിനുട്ടിൽ സ്കോർ 1-1 എന്ന നിലയിൽ ഉള്ളപ്പോൾ ഒരു ചുവപ്പ് കാർഡ് ലഭിച്ചതാണ് വെസ്റ്റ് ബ്രോമിന്റെ തകർച്ചയ്ക്ക് കാരണം.

എട്ടാം മിനുട്ടിൽ ഒരു സെൽഫ് ഗോളിൽ നിന്ന് പാലസ് ആണ് ലീഡ് എടുത്തത്. എന്നാൽ അതിന് 30ആം മിനുട്ടിൽ ഗലഗെറിലൂടെ മറുപടി പറയാൻ വെസ്റ്റ് ബ്രോമിനായി. അങ്ങനെ സ്കോർ 1-1 എന്ന നിലയിൽ ഉള്ളപ്പോൾ ആയിരുന്നു റഫറിയുടെ കടുത്ത തീരുമാനം വന്നത്. വെസ്റ്റ് ബ്രോം താരം മാത്യുസ് പെരേരയെ ചുവപ്പ് കാണിച്ചു. ഇതോടെ വെസ്റ്റ് ബ്രോം തകർച്ച തുടങ്ങി.

55ആം മിനുട്ടിൽ സാഹ ക്രിസ്റ്റൽ പാലസിന് ലീഡ് നൽകി. പിന്നെ ചെറിയ ഇടവേളകളിൽ ഗോൾ പിറന്നു കൊണ്ടേ ഇരുന്നു. സാഹ ഒരു ഗോൾ കൂടെ നേടി. ഗോൾ വരൾച്ച നേരിടുന്ന ബെന്റകെയും ഇരട്ട ഗോളുകൾ നേടി. ഈ വിജയത്തോടെ പാലസ് 11ആം സ്ഥാനത്ത് എത്തി. 16 പോയിന്റാണ് പാലസിനുള്ളത്. വെസ്റ്റ് ബ്രോം 19ആം സ്ഥാനത്താണ് ഉള്ളത്.

Advertisement