Site icon Fanport

ക്രിസ്റ്റഫർ ഷിൻഡ്ലർക്ക് ഹഡേഴ്സ്ഫീൽഡിൽ പുതിയ കരാർ

ജർമ്മൻ സെന്റർ ബാക്ക് ക്രിസ്റ്റഫർ ഷിൻഡ്ലർക്ക് ഹഡേഴ്സ്ഫീൽഡിൽ പുതിയ കരാർ. മൂന്ന് വർഷത്തെ കരാറിലാണ് താരം ഒപ്പിവെച്ചിരിക്കുന്നത്. 2016ൽ ഹഡേഴ്സ് ഫീൽഡിൽ എത്തിയത് താരം ഇതുവരെ 80ൽ അധികം മത്സരങ്ങൾ ക്ലബിനായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഹഡേഴ്സ് ഫീൽഡിന്റെ സീസണിലെ മികച്ച താരമായും ഷിൻഡ്ലർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജർമ്മൻ ക്ലബായ 1860 മ്യൂണിച്ചിൽ നിന്നയിരുന്നു ഷിൻഡ്ലർ ഹഡേഴ്സ് ഫീൽഡിൽ എത്തിയത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഒരു മത്സരം ഒഴികെ ബാക്കി എല്ലാ മത്സരങ്ങളും താരം കളിച്ചിരുന്നു. ചെൽസിയെ നേരിട്ട് കൊണ്ട് പുതിയ സീസൺ ആരംഭിക്കാൻ ഇരിക്കുകയാണ് ഹഡേഴ്സ്ഫീൽഡ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version