“റൊണാൾഡോ ഏത് സ്റ്റൈൽ ഓഫ് ഫുട്ബോളിനും പറ്റിയ താരമാണ്, റൊണാൾഡോ സന്തോഷത്തോടെ തന്നെയാണ് യുണൈറ്റഡിൽ നിൽക്കുന്നത്”

Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ സന്തോഷവാൻ ആയത് കൊണ്ട് തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിൽക്കുന്നത് എന്ന് പരിശീലകൻ ടെൻ ഹാഗ്. അദ്ദേഹം സന്തോഷവാൻ അല്ലായിരുന്നു എങ്കിൽ ഇവിടെ തുടരില്ലായിരുന്നു.ടെൻ ഹാഗ് പറഞ്ഞു. റൊണാൾഡോ ഏത് സ്റ്റൈൽ ഓഫ് ഫുട്ബോളും കളിക്കാൻ കഴിവുള്ള താരമാണ്. ആ കാര്യത്തിൽ തനിക്കോ ടീമിനോ ആശങ്ക ഇല്ല എന്ന് ടെൻ ഹാഗ് പറഞ്ഞു.

ഏത് സിസ്റ്റത്തിലും കളിക്കാൻ റൊണാൾഡോക്ക് ആകും. അത്ര ടാലന്റഡ് ആയ താരമാണ് റൊണാൾഡോ. ടെൻ ഹാഗ് പറഞ്ഞു. താനും റൊണാൾഡോയും ഒരേ പേജിൽ ആണ്. റൊണാൾഡോക്ക് ഒരുമിച്ച് വിജയം നേടാൻ ആണ് താൻ ആഗ്രഹിക്കുന്നത്. യുണൈറ്റഡ് പരിശീലകൻ പറഞ്ഞു. തുടക്കം മുതൽ തന്നെ റൊണാൾഡോയെ നിലനിർത്താൻ ആയിരുന്നു പദ്ധതി എന്നും ടെൻ ഹാഗ് പറഞ്ഞു.