“ക്രിസ്റ്റ്യാനോ റൊണാൾഡോ വാ തുറന്ന് സത്യം പറയണം” | Report

“ക്രിസ്റ്റ്യാനോ റൊണാൾഡോ അല്ലാതെ ആര് സംസാരിക്കും?”

ക്രിസ്റ്റ്യാനോ എന്തിനാണ് മിണ്ടാതിരിക്കുന്നത് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം ഗാരി നെവിൽ. റൊണാൾഡോ കഴിഞ്ഞ ദിവസം താൻ രണ്ട് ആഴ്ച കഴിഞ്ഞ് സത്യങ്ങൾ തുറന്ന് പറയും എന്ന് പറഞ്ഞിരുന്നു. എന്നാൽ എന്തിനാണ് റൊണാൾഡോ ഇപ്പോൾ മിണ്ടാതിരിക്കുന്നത് എന്ന് നെവിൽ ചോദിക്കുന്നു. റൊണാൾഡോ ഈ ക്ലബിലെ ഏറ്റവും വലിയ താരമാണ്. ക്ലബ് പ്രതിസന്ധിയിൽ ഇരിക്കെ അദ്ദേഹം അല്ലാതെ ആരാണ് സംസാരിക്കേണ്ടത്. നെവിൽ ചോദിക്കുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്ലബിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ലീഡർ ആണ് ഇപ്പോൾ വേണ്ടത്. എന്നാൽ റൊണാൾഡോ ആ അവസരം മുതലെടുത്ത് ആരാധകരോട് സംസാരിക്കാൻ തയ്യാറാകുന്നില്ല. നെവിൽ പറഞ്ഞു. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ തന്നെ കുറിച്ച് വരുന്ന വാർത്തകൾ എല്ലാം തെറ്റാണെന്നും താൻ സത്യങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ് എന്നുമായിരുന്നു റൊണാൾഡോ ഇൻസ്റ്റയിലൂടെ പറഞ്ഞത്.

Neville On Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫെലിക്സിനായും ശ്രമിച്ചു, 130മില്യൺ യൂറോയുടെ ബിഡ് അത്ലറ്റിക്കോ നിരസിച്ചു | Latest