ക്രിസ്റ്റ്യാനോ നാളെ ആദ്യ ഇലവനിൽ എത്താൻ സാധ്യത

മാഞ്ചസ്റ്റർ യുണൈറ്റഡ് നാളെ ബ്രെന്റ്ഫോർഡിനെ നേരിടുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യത. ആദ്യ മത്സരത്തിൽ ബ്രൈറ്റണ് എതിരെ റൊണാൾഡോ ബെഞ്ചിൽ ആയിരുന്നു. മാർഷ്യൽ ഇല്ലാത്തതും മാഞ്ചസ്റ്റർ യുണൈറ്റഡിന് വേറെ സ്ട്രൈക്കർ ഇല്ലാത്തതും ടെൻ ഹാഗിനെ റൊണാൾഡോയെ സ്റ്റാർട്ട് ചെയ്യാൻ നിർബന്ധിതൻ ആക്കും. റൊണാൾഡോ ഇപ്പോഴും പൂർണ്ണ മാച്ച് ഫിറ്റ്നസിൽ എത്തിയിട്ടില്ല.

റൊണാൾഡോയെ നാളെ ആദ്യ ഇലവനിൽ ഇറക്കുമോ എന്നത് നാളയെ പറയാൻ ആകു എന്ന് ടെൻ ഹാഗ് പറഞ്ഞു. റൊണാൾഡോ രണ്ട് 45 മിനുട്ടുകൾ കളിച്ചു കഴിഞ്ഞു. എങ്കിലും ഇപ്പോഴും മാച്ച് ഫിറ്റ്നസിൽ അദ്ദേഹം പിറകിലാണ്. ടെം ഹാഗ് പറഞ്ഞു. എന്നാൽ ഈ ട്രെയിനിങ് വീക്ക് റൊണാൾഡോക്ക് നല്ലതായിരുന്നു. അതുകൊണ്ട് തന്നെ റൊണാൾഡോയെ ഇറക്കണോ എന്നത് നമുക്ക് ആലോചിക്കാം. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പറഞ്ഞു.

Story Highlight: Cristiano Ronaldo likely to start tomorrow