ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തുടരാൻ ആഗ്രഹിക്കുന്നില്ല – അല്ലെഗ്രി

Cristiano Ronaldo 1

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് യുവന്റസ് പരിശീലകൻ അല്ലെഗ്രി. ക്രിസ്റ്റ്യാനോ യുവന്റസിന് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് തന്നോട് പറഞ്ഞതായാണ് അല്ലെഗ്രി വെളിപ്പെടുത്തിയത്. യുവന്റസ് വിടാൻ ക്രിസ്റ്റ്യാനോ തീരുമാനിച്ചത് കൊണ്ട് തന്നെ എംപോളിക്കെതിരായ യുവന്റസിന്റെ സ്ക്വാഡിലും ഉണ്ടാവുകയില്ലെന്ന് അല്ലെഗ്രി വ്യക്തമാക്കി.

തന്നോടും സഹതാരങ്ങളോടും ക്ലബ്ബ് ഒഫീഷ്യൽസിനോടും റോണാൾഡോ നന്ദി പറഞ്ഞതായും അല്ലെഗ്രി കൂട്ടിച്ചേർത്തു. യുവന്റസ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രണ്ട് ലീഗ് കിരീടം ഉൾപ്പെടെ അഞ്ച് കിരീടങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിൽ നേടി. 134 മത്സരങ്ങൾ യുവന്റസിനായി കളിച്ച ക്രിസ്റ്റ്യാനോ 101 ഗോളുകൾ ക്ലബിനായി നേടിയാണ് വിട പറയുന്നത്.

Previous articleമെഡലുറപ്പാക്കി ഭവിന പട്ടേൽ, ക്വാര്‍ട്ടറിൽ പരാജയപ്പെടുത്തിയത് റിയോ സ്വര്‍ണ്ണ മെഡൽ ജേതാവിനെ
Next articleറൊണാൾഡോക്കായി മാഞ്ചസ്റ്റർ ക്ലബ്ബ്കളുടെ ട്രാൻസ്ഫർ ഡർബി, ആകാംക്ഷ വിടാതെ ആരാധകർ