ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ചു

Img 20210907 193534

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ആദ്യമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രെയിനിങ് ഗ്രൗണ്ടിൽ എത്തി. അഞ്ചു ദിവസം മുമ്പ് മാഞ്ചസ്റ്ററിൽ എത്തിയ റൊണാൾഡോ ക്വാരന്റൈൻ പൂർത്തിയാക്കിയ ശേഷം ഇന്ന് കാരിങ്ടണിൽ എത്തി. അവിടെ വെച്ച് പരിശീലകൻ ഒലെയുനായി ദീർഘനേരം സംസാരിച്ചു. താരം സഹതാരങ്ങളെയും കണ്ട് സംസാരിച്ചു. ഇതിനു ശേഷം തന്റെ രണ്ടാം വരവിലെ ആദ്യ ട്രെയിനിങ് സെഷനിലും റൊണാൾഡോ ഇറങ്ങി.

താരം ഈ ശനിയാഴ്ച നടക്കുന്ന ന്യൂകാസിൽ മത്സരത്തിൽ ഇറങ്ങാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൾഡ്ട്രാഫോർഡിൽ വെച്ച് ശനിയാഴ്ച വൈകിട്ട് 7.30നാണ് മത്സരം നടക്കുന്നത്. ക്രിസ്റ്റ്യാനോയുടെ രണ്ടാം അരങ്ങേറ്റം കാണാൻ ആയി യുണൈറ്റഡ് ആരാധകർ കാത്തിരിക്കുകയാണ്. താരം യുവന്റസ് വിട്ടാണ് നാടകീയമായ നീക്കത്തിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി എത്തിയത്.

Previous articleമികച്ച വിജയവുമായി എഫ് സി ഗോവ ഡ്യൂറണ്ട് കപ്പ് തുടങ്ങി
Next articleയുവതാരം സൊങ്പു സിങ്സിറ്റ് ഇനി ഈസ്റ്റ് ബംഗാളിനൊപ്പം ഐ എസ് എല്ലിൽ