കൊറോണ ചികിത്സയ്ക്ക് വേണ്ടി ഓൾഡ്ട്രാഫോർഡ് വിട്ടു നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

ബ്രിട്ടണിൽ കൊറോണ ഭീതി തുടരുന്ന സാഹചര്യത്തിൽ ഫുട്ബോൾ ക്ലബുകൾ അവരുടെ സ്റ്റേഡിയം ചികിത്സയ്ക്കും മറ്റുമായി നൽകാൻ തയ്യാറാവുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ഇതിനായി ആദ്യമായി മുന്നോട്ട് വരുന്നത്. യുണൈറ്റഡിന്റെ ഗ്രൗണ്ടായ ഓൾഡ്ട്രാഫോർഡും ക്ലബിന്റെ മറ്റു സൗകര്യങ്ങളും ആരോഗ്യ മേഖലയ്ക്ക് വിട്ടു നൽകാനാണ് യുണൈറ്റഡ് ആലോചിക്കുന്നത്.

എങ്ങനെ ഓൾഡ്ട്രാഫോർഡ് ഉപയോഗിക്കാം എന്നതു സംബന്ധിച്ച് ആരോഗ്യ വകുപ്പുമായി യുണൈറ്റഡ് ചർച്ചകൾ നടത്തുകയാണ്‌. നേരത്തെ തമ്മ്ർ ബ്രസീലിലും മറ്റും വലിയ സ്റ്റേഡിയങ്ങൾ താൽക്കാലിക ആശുപത്രിയാക്കി മാറ്റി കൊറോണ ബാധിതരെ ചികിത്സിക്കാൻ ഉപയോഗിക്കുന്നുണ്ട്

Exit mobile version