ഫുൾഹാം സ്‌ട്രൈക്കർ മിട്രോവിച്ചിന് കൊറോണ വൈറസ് ബാധ

Aleksandar Mitrovic Fulham

പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാമിന്റെ സ്‌ട്രൈക്കർ മിട്രോവിച്ചിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ എവർട്ടണെതിരായ മത്സരത്തിന് മുൻപാണ് താരത്തിന് കൊറോണ വൈറസ് ബാധ ഉണ്ടെന്ന കാര്യം ക്ലബ് സ്ഥിരീകരിച്ചത്. എവർട്ടണെതിരായ മത്സരത്തിൽ റെലെഗേഷൻ ഭീഷണി നേരിടുന്ന ഫുൾഹാം മികച്ച വിജയവും സ്വന്തമാക്കിയിരുന്നു.

കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതോടെ ഫുൾഹാമിന്റെ അടുത്ത രണ്ട് മത്സരങ്ങൾ മിട്രോവിച്ചിന് നഷ്ട്ടമാകും. റെലെഗേഷൻ ഭീഷണി നേരിടുന്ന ബേൺലിയും ഷെഫീൽഡ് യൂണൈറ്റഡുമാണ് അടുത്ത മത്സരങ്ങളിൽ ഫുൾഹാമിന്റെ എതിരാളികൾ. നേരത്തെ കൊറോണ വൈറസ് ബാധ തടയാൻ വേണ്ടി പ്രീമിയർ ലീഗ് കൊണ്ടുവന്ന നിയമങ്ങൾ തെറ്റിച്ചതിന് മിട്രോവിച്ചിനെതിരെ വിമർശനം ഉയർന്നിരുന്നു.

Previous articleഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടം, ലീഡ് 350 കടന്നു
Next articleറോജര്‍ ട്വോസ് ന്യൂസിലാണ്ട് ക്രിക്കറ്റിന്റെ പുതിയ ഡയറക്ടര്‍