
ബൗണ്മത് മിഡ്ഫീൽഡർ ലൂയിസ് കുക്ക് ക്ലബുമായി പുതിയ കരാർ ഒപ്പിട്ടും. നാലു വർഷം കൂടെ താരത്തെ ബൗണ്മതിൽ നിലനിർത്തുന്നതാണ് പുതിയ കരാർ. കഴിഞ്ഞ സീസണിൽ നടത്തിയ മികച്ച പ്രകടനമാണ് പുതിയ കരാറിൽ ക്ലബിനെ എത്തിച്ചത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനായും കുക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. 21കാരനായ കുക്ക് സൗത്ഗേറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇംഗ്ലണ്ട് ടീമിലെ സ്റ്റാൻഡ് ബൈ ലിസ്റ്റിലും ഉണ്ട്.
2016ൽ ലീഡ് യുണൈറ്റഡിൽ നിന്നാണ് കുക്ക് ബൗണ്മതിൽ എത്തുന്നത്. ഇതുവരെ ക്ലബിനായി 41 മത്സരങ്ങൾ കുക്ക് കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അണ്ടർ 20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റനും കൂടിയായിരുന്നു കുക്ക്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial