കോണ്ടെയോ സിദാനോ!! മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പ്രതീക്ഷയിൽ

ഒലെയെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കും എന്ന വാർത്തകൾ വരുന്നതോടെ ആരാകും യുണൈറ്റഡിന്റെ പുതിയ പരിശീലകൻ എന്ന ചർച്ചകൾക്ക് തുടക്കമായി. അഞ്ചു പേരുകളാണ് യുണൈറ്റഡ് പരിശീലക സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. ഇറ്റാലിയൻ പരിശീലകൻ കോണ്ടെ, ഫ്രഞ്ച് ഇതിഹാസം സിദാൻ, അയാക്സ് പരിശീലകൻ ടെൻ ഹാഗ്, ലെസ്റ്റർ പരിശീലകൻ ബ്രണ്ടൺ റോഡ്ജസ്, ഇംഗ്ലണ്ട് കോച്ച് സൗത്ഗേറ്റ് എന്നിവരാണ് ഇപ്പോൾ അഭ്യൂഹങ്ങളിൽ ഉള്ള പേരുകൾ.

മുൻ ഇന്റർ മിലാൻ പരിശീലകനായ അന്റോണിയോ കോണ്ടെയാണ് ഇതിൽ പ്രധാനി. കോണ്ടെയുടെ അടുത്ത ജോലി ഇംഗ്ലണ്ടിൽ ആയിരിക്കും എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോണ്ടെ ഇന്റർ മിലാനെ കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരാക്കിയതിനു പിന്നാലെ ക്ലബ് മാനേജ്മെന്റുമായി ഉടക്കി ക്ലബ് വിടുക ആയിരുന്നു. മാനേജ്മെന്റിനെ ചോദ്യം ചെയ്യുന്ന ശീലം ഉള്ളത് കൊണ്ട് തന്നെ കോണ്ടെയെ നിയമിക്കാൻ ഗ്ലേസേഴ്സ് തയ്യാറാകുമോ എന്നത് സംശയമാണ്.

പിന്നെ ഉള്ളത് സിദാന്റെ പേരാണ്. എന്നാൽ ഫ്രാൻസിന്റെ പരിശീലകനാകാൻ കാത്തിരിക്കുന്ന സിദാൻ ഇംഗ്ലണ്ടിലേക്ക് വരുമോ എന്നത് സംശയമാണ്. അയാക്സിനൊപ്പം അത്ഭുതങ്ങൾ കാണിക്കുന്ന ടെൻ ഹാഗ് എവിടേക്കും വരാൻ സാധ്യത ഇല്ല. റോഡ്ജസിനും സമാന അവസ്ഥയാണ്. സൗത് ഗേറ്റിനെ ആണെങ്കിൽ വേണ്ട എന്നാണ് ആരാധകരുടെ പക്ഷം.

Previous articleടി20 ലോകകപ്പിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി അഫ്ഗാനിസ്ഥാന്‍
Next articleപണ്ട് പാകിസ്ഥാനോട് തോറ്റിട്ടും എന്നോട് ആരും പാകിസ്ഥാനിലേക്ക് പോവാൻ പറഞ്ഞിട്ടില്ല, ഈ ദുരവസ്ഥ അവസാനിക്കണം ~ ഇർഫാൻ പത്താൻ