പ്രീമിയർ ലീഗിൽ 50 ജയം തികച്ച് അന്റോണിയോ കൊണ്ടേ

- Advertisement -

പ്രീമിയർ ലീഗിൽ 50 ജയങ്ങൾ സ്വന്തമാക്കി ചെൽസി കോച്ച് അന്റോണിയോ കൊണ്ടേ. 73 മത്സരങ്ങളിൽ നിന്നാണ് 50 ജയം എന്ന നേട്ടം കൊണ്ടേ സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും വേഗത്തിൽ 50 വിജയങ്ങൾ സ്വന്തമാക്കിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്താനും കൊണ്ടേക്കായി.

63 മത്സരങ്ങളിൽ നിന്ന് 50 ജയം സ്വന്തമാക്കിയ മൗറിഞ്ഞോയാണ് ഏറ്റവും വേഗത്തിൽ 50 പ്രീമിയർ ലീഗ് തികച്ച കോച്ച്. 69 മത്സരങ്ങളിൽ നിന്ന് 50 ജയങ്ങൾ സ്വന്തമാക്കിയ ഗ്വാർഡിയോളയാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത്. 82 മത്സരങ്ങളിൽ നിന്ന് 50 ജയങ്ങൾ സ്വന്തമാക്കിയ അലക്സ് ഫെർഗുസൺ ആണ് നാലാം സ്ഥാനത്ത്.

ഇന്നലെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കൊണ്ടേയുടെ ചെൽസി സ്വാൻസി സിറ്റിയെ മറികടന്നിരുന്നു. ജയത്തോടെ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ നിലനിർത്താനും ചെൽസിക്കായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement