ട്രാൻസ്ഫറിനു പൈസ നൽകുന്നില്ല, കൊണ്ടേ ചെൽസി വിടാൻ ഒരുങ്ങുന്നു

ചെൽസിയെ 2016- 17 സീസണിൽ ചെൽസിക്ക്  പ്രീമിയർ ലീഗ് കിരീടം നേടി കൊടുത്ത അന്റോണിയോ കൊണ്ടേ ചെൽസി വിടാനൊരുങ്ങുന്നു. ക്ലബ്ബിന്റെ ട്രാൻസ്ഫെരുമായ ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊണ്ടേയെ ചെൽസി വിടാൻ പ്രേരിപ്പിക്കുന്നത് എന്നാണ് റിപോർട്ടുകൾ. കൊണ്ടേക്ക് ആവശ്യമായ ട്രാൻസ്ഫർ നടത്തി കൊടുക്കാൻ ക്ലബ് സമയം എടുക്കുന്നു എന്ന കാരണമാണ് കൊണ്ടേ ചെൽസി വിടാൻ ആലോചിക്കുന്നതിനു പിന്നിൽ എന്നും റിപ്പോർട്ട് ഉണ്ട്. ചെൽസിയെ 10ആം  സ്ഥാനത്ത് നിന്ന് പ്രീമിയർ ലീഗ് കിരീടത്തിലേക്കും ചാമ്പ്യൻസ് ലീഗിലേക്കും എത്തിച്ച കൊണ്ടേ ടീമിന്റെ ശ്കതി കൂട്ടാൻ ഒരു പറ്റം കളിക്കാരെ ആവശ്യപ്പെട്ടിരുന്നു.

അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ലുക്കാക്കു ആയിരുന്നു. താരത്തെ ചെൽസിയിലെത്തിക്കാൻ കൊണ്ടേ ചെൽസി മാനേജ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.  പക്ഷെ എവെർട്ടൻ ചോദിക്കുന്ന 79മില്യൺ യൂറോ നൽകാൻ ചെൽസി മാനേജ്‌മന്റ് തയ്യാറല്ല എന്നാണ് റിപോർട്ടുകൾ. മൂന്ന് വർഷം മുൻപ്  വെറും 28മില്യൺ യൂറോക്കാണ് ചെൽസി ലുക്കാക്കുവിനെ എവെർട്ടണു വിറ്റത്. ഇതാണ് കൊണ്ടേയെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത് എന്നും റിപോർട്ടുകൾ പറയുന്നു.

പ്രീമിയർ ലീഗിലെ ചെൽസിയുടെ എതിരാളികളായ മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും തങ്ങൾക്ക് ആവശ്യമുള്ള കളിക്കാരെ ഇപ്പോൾ തന്നെ സ്വന്തമാക്കിയിരുന്നു. ചെൽസിയിലെത്തിക്കാൻ കൊണ്ടേ ആവശ്യപ്പെട്ടിരുന്ന മൊറാട്ട യുണൈറ്റഡിൽ എത്തുമെന്ന ഏകദേശം ഉറപ്പായതോടെ ലുക്കാക്കു അല്ലതെ വേറെ ഒരു ഫോർവേഡ് കൊണ്ടേക്ക് മുന്പിലില്ല. കൊണ്ടേ  സീരി എ യിലേക്ക് തിരിച്ചു പോവുമെന്ന് മുൻപ് റിപോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കൊണ്ടേ അന്ന് അത് നിഷേധിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലിറ്റിൽ മജീഷ്യൻ; ഇന്ററിന്റെ നഷ്ടം ലിവർപൂളിന്റെ നേട്ടം
Next articleഫോർച്യൂണിന്റെ അവസാന മിനുട്ട് ഗോളിൽ ഹിറ്റാച്ചി തൃക്കരിപ്പൂർ, സീസൺ മെമ്മറീസ്