എഫ് എ കപ്പിന് ശേഷം ഭാവി തീരുമാനിക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ടേ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ സീസണിലെ അവസാന മത്സരമായ എഫ് എ കപ്പ് ഫൈനലിന് ശേഷം തന്റെ ഭാവി തീരുമാനിക്കുമെന്ന് പ്രഖ്യാപിച്ച് ചെൽസി കോച്ച് അന്റോണിയോ കൊണ്ടേ. മെയ് 19ന് വെംബ്ലിയിൽ വെച്ചാണ് സീസണിലെ അവസാന മത്സരമായ എഫ് എ കപ്പ് ഫൈനൽ. ഹഡേഴ്സ് ഫീൽഡിന് എതിരായ പത്ര സമ്മേളനത്തിലാണ് കൊണ്ടേ തന്റെ ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്. സീസണിന്റെ തുടക്കം മുതൽ തന്നെ അന്റോണിയോ കൊണ്ടേയുടെ ഭാവിയെ പറ്റി പല വാർത്തകളും പുറത്തുവന്നിരുന്നു.

ഇപ്പോൾ ചെൽസിയെ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടികൊടുക്കുന്നതിലാണ് തന്ററെ ശ്രദ്ധയെന്നും അതിനു ശേഷം ആലോചിച്ചു തന്റെ ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും കൊണ്ടേ പറഞ്ഞു. മുൻപ് അടുത്ത വർഷം ചെൽസിയെ പരിശീലിപ്പിക്കാൻ ചെൽസിയിൽ ഉണ്ടാവുമോ എന്ന പത്രലേഖകരുടെ തുടർച്ചയായ ചോദ്യങ്ങൾക്ക് കൊണ്ടേ മറുപടി പറഞ്ഞിരുന്നില്ല.

ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കാൻ ചെൽസിക്ക് ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിച്ചാൽ മാത്രം മതിയാവില്ല. ടോട്ടൻഹാമിന്റെയും ലിവർപൂളിന്റെയും മത്സര ഫലങ്ങളെ കൂടെ ആശ്രയിച്ചാണ് ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement