Picsart 23 02 01 16 43 42 271

സ്പർസ് പരിശീലകൻ കോണ്ടെയ്ക്ക് ശസ്ത്രക്രിയ

ടോട്ടൻഹാം ബോസ് അന്റോണിയോ കോണ്ടെ ശസ്ത്രക്രിയക്ക് വിധേയനാകും. അദ്ദേഹത്തിന് കോളിസിസ്റ്റൈറ്റിസ് ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു‌. അതുകൊണ്ട് ഇന്ന് പിത്തസഞ്ചി നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് കോണ്ടെ വിധേയനാകുമെന്ന് സ്പർസ് സ്ഥിരീകരിച്ചു. കൊണ്ടെ ശസ്ത്രക്രിയക്ക് ശേഷം വിശ്രമം എടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌

ഞായറാഴ്ച പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായി സ്പർസ് കളിക്കുന്നുണ്ട്‌. അപ്പോഴേക്ക് കോണ്ടെ സുഖം പ്രാപിച്ചില്ലെങ്കിൽ അസിസ്റ്റന്റ് പരിശീലകൻ ക്രിസ്റ്റ്യൻ സ്റ്റെല്ലിനിയെ സ്പർസിന്റെ ടച്ച് ലൈനിൽ ഉണ്ടാകും.

Exit mobile version