“കരാർ പുതുക്കിയതിൽ ഒരുപാട് സന്തോഷം, ഇത് സ്വപ്ന യാത്ര”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ആയ ഇഗാളോ 2021 ജനുവരി വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ പുതുക്കിയിരുന്നു. ചൈനീസ് ക്ലബായ ഷാങ്ഹായ് ഷെഹുവയിൽ നിന്ന് ലോണിൽ ആണ് ഇഗാളോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്നത്. കരാർ ചർച്ചകൾ നടക്കുന്നതിനാൽ അവസാന ദിവസങ്ങൾ പ്രയാസകരമായിരുന്നു എന്ന് ഇഗാളോ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. എന്നാൽ ഇപ്പോൾ എല്ലാ പ്രശ്നങ്ങളും തീർന്നു. ഇനി മുഴുവൻ ശ്രദ്ധയും സീസൺ പൂർത്തിയാക്കുന്നതിൽ ആണെന്ന് ഇഗാളോ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നു. ആ സ്വപ്നം തുടരാൻ കഴിഞ്ഞതിൽ താൻ വലിയ സന്തോഷവാൻ ആണെന്നു ഇഗാളോ പറഞ്ഞു. ജനുവരി വരെ താൻ മാഞ്ചസ്റ്ററിൽ ഉണ്ടാകും. അത് തന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണെന്നും ഇഗാളോ പറഞ്ഞു. ഈ കഴിഞ്ഞ ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഇഗാളോ ഇതുവരെ ക്ലബിനായി നാലു ഗോളുകൾ നേടിയിട്ടുണ്ട്.

Advertisement