ലെസ്റ്റർ സിറ്റിയിൽ ക്ലോഡ് പുവെലിന്റെ മാനേജർ സ്ഥാനം തെറിച്ചു

ലെസ്റ്റർ സിറ്റി മാനേജർ ക്ലോഡ് പുവെലിന്റെ ജോലി പോയി, ക്രിസ്റ്റൽ പാലസിനോട് സ്വന്തം ഗ്രൗണ്ടിൽ നാണക്കേടിന്റെ 1-4 എന്ന വലിയ സ്കോറിൽ പരാജയപ്പെട്ടതിന് പുറമെയാണ് മാനേജർ സ്ഥാനത്തു നിന്നും ക്ലോഡ് പുവെലിനെ മാറ്റിയതായി ലെസ്റ്റർ സിറ്റി സ്ഥിരീകരിച്ചത്. ഇന്നലത്തെ പരാജയത്തോടെ ലീഗ് പട്ടികയിൽ ലെസ്റ്റർ സിറ്റി 12ആം സ്ഥാനത്തേക്ക് എത്തിയിരുന്നു.

 

ഈ സീസണിൽ ഇതുവരെ 13 ഹോം മത്സരങ്ങളിൽ നാലിൽ മാത്രമാണ് ലെസ്റ്റർ സിറ്റി വിജയം കണ്ടത്. ഹോമിൽ 7 മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ 4 എണ്ണം തുടർച്ചയായ മത്സരങ്ങളിൽ ആയിരുന്നു. ഇതാണ് ക്ലോഡിന്റെ ജോലി പോവാൻ കാരണമായിരിക്കുന്നത്.

2017 ഒക്ടോബറിൽ ആണ് ക്ലോഡ് പുവെൽ ലെസ്റ്റർ സിറ്റിയിൽ മാനേജർ ആയി എത്തിയത്. 56 പ്രീമിയർ ലീഗ് മത്സരങ്ങളിൽ മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിയെ മാനേജ്‌ ചെയ്തപ്പോൾ 19 മത്സരത്തിൽ മാത്രമാണ് വിജയം കണ്ടത്. 24 മത്സരങ്ങളിൽ പരാജയം അറിഞ്ഞു.

Exit mobile version