സിറ്റിയിൽ ഏറ്റവും നന്നായി പെനാൽറ്റിയെടുക്കുക ഗോൾ കീപ്പർ എഡേഴ്സൺ ആണെന്ന് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റിയിൽ നിലവിൽ ഏറ്റവും മികച്ച രീതിയിൽ പെനാൽറ്റിയെടുക്കുക ഗോൾ കീപ്പർ എഡേഴ്‌സൺ ആണെന്ന് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഷെഫീൽഡ് യൂണൈറ്റഡിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി താരം ജെസൂസ് പെനാൽറ്റി നഷ്ട്ടപെടുത്തിയിരുന്നു. തുടർന്നാണ് ടീമിലെ മികച്ച പെനാൽറ്റിയെടുക്കുന്ന താരം എഡേഴ്‌സൺ ആണെന്ന് ഗ്വാർഡിയോള പറഞ്ഞത്. അടുത്ത കാലത്ത് മാഞ്ചസ്റ്റർ സിറ്റിയിൽ ജെസൂസും അഗ്വേറൊയും റഹിം സ്റ്റെർലിംഗമെല്ലാം പെനാൽറ്റി നഷ്ട്ടപെടുത്തിയിരുന്നു.

നിലവിൽ പെനാൽറ്റി എടുക്കുന്നവരെ തിരഞ്ഞെടുക്കുന്ന രീതി മാറ്റിയേക്കുമെന്ന സൂചനയും ഗ്വാർഡിയോള നൽകി. ഷെഫീൽഡ് യൂണൈറ്റഡിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൻ രക്ഷപെടുത്തിയിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ സെർജിയോ അഗ്വേറൊയുടെ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി വിജയമുറപ്പിച്ചിരുന്നു.

Previous articleദേശീയ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് ഇന്ന് കൊല്ലത്ത് തുടക്കം
Next articleസച്ചിൻ ബേബി പുറത്ത്, ജലജ് സക്‌സേന കേരള രഞ്ജി ട്രോഫി ടീം ക്യാപ്റ്റൻ