കിരീട പോരാട്ടത്തിൽ പിടി വിടാതെ മാഞ്ചസ്റ്റർ സിറ്റി

കിരീട പോരാട്ടത്തിൽ പിടി വിടാതെ മാഞ്ചസ്റ്റർ സിറ്റിപരിശീലകൻ പുറത്തായിട്ടും ഹഡയ്‌സ്ഫീൽഡ് ടൗണിന്റെ കഷ്ട്ടകാലം തീരുന്നില്ല. മാഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത 3 ഗോളുകൾക്ക് തൊറ്റ അവർ ലീഗിൽ അവസാന സ്ഥാനത്ത് തുടരും. സിറ്റി ജയത്തോടെ ലിവർപൂളുമായുള്ള അകലം നാലായി കുറച്ചു.

ആദ്യ പകുതിയിൽ സിറ്റി ആക്രമണത്തെ മികച്ച രീതിയിൽ പ്രതിരോധിക്കാനായി എന്നത് മാത്രമാണ് മത്സരത്തിൽ നിന്ന് ഹഡയ്‌സ്ഫീൽഡ് ആകെ നേടിയത്. എങ്കിലും ആദ്യ പകുതിയിൽ ഡാനിലോ നേടിയ ഗോളിന് സിറ്റി ലീഡ് നേടിയിരുന്നു. രണ്ടാം പകുതിയിൽ 2 മിനുട്ടിനിടെ 2 ഗോളുകൾ നേടിയ സിറ്റി ജയം ഉറപ്പാക്കി. 54 ആം മിനുട്ടിൽ സ്റ്റർലിംഗും 56 ആം മിനുട്ടിൽ സാനെയുമാണ് ഗോളുകൾ നേടിയത്. പിന്നീട് ഒരിക്കൽ പോലും സിറ്റി പ്രതിരോധത്തെ പരീക്ഷിക്കാൻ പോലും ഹഡയ്‌സ്ഫീൽഡ് ടീമിനായില്ല.

Exit mobile version