2 ഗോളിന് മുന്നിട്ടു നിന്ന ശേഷം സിറ്റി തോറ്റു, മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ബ്രൈറ്റന്റെ ക്ലാസിക് തിരിച്ചുവരവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് കാലിടറി. ഇന്ന് പ്രീമിയർ ലീഗിൽ ബ്രൈറ്റണെ നേരിട്ട സിറ്റി രണ്ട് ഗോളിന് മുന്നിട്ടു നിന്ന ശേഷം ആണ് പരാജയപ്പെട്ടത്. കളിയുടെ രണ്ടാം മിനുട്ടിൽ തന്നെ ഇന്ന് മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തിരുന്നു. ഒരു ഹെഡറിലൂടെ ഗുണ്ടോഗൻ ആണ് സിറ്റിയുടെ ഗോൾ പട്ടിക തുറന്നത്. ആ ഗോളിന്റെ ബലത്തിൽ മുന്നോട്ട് പോവുക ആയിരുന്ന സിറ്റിക്ക് പക്ഷെ 9ആം മിനുട്ടിൽ കാലിടറി.

9ആം മിനുട്ടിൽ ഒരു ലാസ്റ്റ് മാൻ ടാക്കിളിന് സിറ്റിയുടെ ഡിഫൻഡർ കാൻസെലോ ചുവപ്പ് വാങ്ങി പുറത്തു പോയി. എങ്കിലും ആദ്യ പകുതി സിറ്റിയുടെ നിയന്ത്രണത്തിൽ നിന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫോദന്റെ ഗോളിൽ സിറ്റി ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ഇതിനു ശേഷമായിരുന്നു ബ്രൈറ്റന്റെ തിരിച്ചടി. 50ആം മിനുട്ടിൽ ട്രൊസാഡിന്റെ ഗോളാണ് കളി മാറ്റിയത്.

റോഡ്രിയുടെ ഒരു മിസ്പാസ് കൈക്കലാക്കി കുതിച്ച ട്രോസാഡ് സിറ്റി ഡിഫൻസിനെ ആകെ നിലംപരിശാക്കി കൊണ്ടാണ് പന്ത് വലയിൽ എത്തിച്ചത്. ഇതിനു പിന്നാലെ 72ആം മിനുട്ടിൽ വെബ്സ്റ്ററിന്റെ ഹെഡർ ബ്രൈറ്റണ് സമനില നൽകി. 76ആം മിനുട്ടിൽ ബേർൺ തന്റെ ആദ്യ ഗോളിലൂടെ ബ്രൈറ്റണ് ലീഡും നൽകി. നീണ്ട കാലത്തിനു ശേഷം ഗ്യാലറിയിൽ മടങ്ങി എത്തിയ ബ്രൈറ്റൺ ആരാധകർക്ക് ഒരു വിരുന്ന് തന്നെയായി ഇന്നത്തെ മത്സരം.