Site icon Fanport

കാലാവസ്ഥ ചതിച്ചു, സിറ്റിയുടെ മത്സരം മാറ്റി വച്ചു

മാഞ്ചസ്റ്റർ സിറ്റിയുടെ ഇന്നത്തെ പ്രീമിയർ ലീഗ് മത്സരം മാറ്റി വച്ചു. ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ രാത്രി 10 മണിക്ക് വെസ്റ്റ് ഹാമിന് എതിരെ നടക്കേണ്ട മത്സരമാണ് മാറ്റി വച്ചത്. മാഞ്ചെസ്റ്ററിൽ തുടരുന്ന അതി ശകതമായ മഴ കാരണമാണ് കളി ഉപേക്ഷിക്കാൻ പ്രീമിയർ ലീഗ് അധികൃതർ തീരുമാനിച്ചത്. പുതുക്കിയ തിയതി പ്രഖ്യാപിച്ചിട്ടില്ല.

നിലവിൽ ലിവർപൂളിന് 22 പോയിന്റ് പിറകിലാണ് മാഞ്ചസ്റ്റർ സിറ്റി. ഇത് 19 ആയി കുറക്കാനുള്ള അവസരമായിരുന്നു അവർക്ക് ഇന്നത്തെ മത്സരം. വെസ്റ്റ് ഹാം ആകട്ടെ തരം താഴ്ത്തൽ ഭീഷണിയിൽ ആണ്. നിലവിൽ 24 പോയിന്റുമായി 18 ആം സ്ഥാനത്താണ് അവർ.

Exit mobile version