മാഞ്ചസ്റ്റർ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോൽവി; പ്രീമിയർ ലീഗ് കിരീടം സിറ്റിക്ക്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗിൽ ഞെട്ടിക്കുന്ന തോൽവി. ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ലീഗ് ടേബിളിൽ അവസാന സ്ഥാനക്കാരായ വെസ്റ്റ്ബ്രോം ആണ് യുണൈറ്റഡിനെ അട്ടിമറിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് വെസ്റ്റബ്രോം വിജയിച്ചത്.

മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയ മാഞ്ചസ്റ്റർ ടീമിന് ലഭിച്ച അവസരങ്ങൾ മുതലാക്കാനാവാതിരുന്നതാണ് വിനയായത്. വിരസമായ ആദ്യ പകുതിക്ക് ശേഷം ഹെരേരക്ക് പകരം ലിംഗർഡും പോഗ്ബക്ക് പകരം മാർഷ്യലും വന്നെങ്കിലും ഗോൾ നേടാനാവാതെ വിഷമിച്ച യൂണൈറ്റഡിനെതിരെ 73ആം മിനിറ്റിൽ കോർണറിൽ നിന്നും റോഡ്രിഗസ് ആണ് വിജയ ഗോൾ നേടിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം നേരിട്ടതോടെ പെപ് ഗാര്ഡിയോളയുടെ സിറ്റി പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ചു. സിറ്റിയുടെ അഞ്ചാം ലീഗ് കിരീടം ആണിത്. മുൻപ് 1936-37, 1967-68, 2011-12, 2013-14 വർഷങ്ങളിൽ ആണ് സിറ്റി കിരീടം നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement