Site icon Fanport

നാളെ കിരീടം ഉറപ്പിക്കാൻ ആകും എന്ന പ്രതീക്ഷയിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ഇറങ്ങും

നാളെ പ്രീമിയർ ലീഗ് കിരീടം ഉറപ്പിക്കാൻ ആകും എന്ന പ്രതീക്ഷയിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ക്രിസ്റ്റൽ പാലസിന് എതിരെ ഇറങ്ങുന്നത്‌. ഇന്ന് സിറ്റി ക്രിസ്റ്റൽ പാലസിനെ തോൽപ്പിക്കുകയും നാളെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനോട് തോൽക്കുകയും ചെയ്താൽ മാഞ്ചസ്റ്റർ സിറ്റിക്ക് ലീഗ് കിരീടം ഒരിക്കൽ കൂടെ സ്വന്തമാക്കാം‌. ഒന്നാമതുള്ള സിറ്റിക്ക് 77 പോയിന്റാണ് ഇപ്പോൾ ഉള്ളത്. രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് 67 പോയിന്റും. ഇനി അവശേഷിക്കുന്നത് 5 മത്സരങ്ങളും.

സിറ്റിക്ക് രണ്ട് വിജയങ്ങൾ നേടിയാൽ ഇനി കിരീടം നേടാം. അല്ലായെങ്കിൽ ഒരു വിജയവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു പരാജയവുമായാലും മതി. അതാണ് നാളെ സിറ്റി ആഗ്രഹിക്കുന്നതും. കിരീടം നേടുക ആണെങ്കിൽ സിറ്റിയുടെ ഏഴാം ലീഗ് കിരീടമാകും. അവസാന നാലു വർഷങ്ങൾക്ക് ഇടയിലെ മൂന്നാം കിരീടവും. ഇന്ന് വൈകിട്ട് 5 മണിക്കാണ് ക്രിസ്റ്റൽ പാലസും സിറ്റിയുമായുള്ള പോരാട്ടം. ലീഗ് വിജയിച്ചാൽ ചാമ്പ്യൻസ് ലീഗിലേക്ക് പൂർണ്ണ ശ്രദ്ധ മാറ്റാനും സിറ്റിക്ക് ആകും.

Exit mobile version