വിജയക്കുതിപ്പ് തുടരാൻ സിറ്റി ഇന്ന് ബേൺലിക്കെതിരെ

- Advertisement -

പ്രീമിയർ ലീഗിൽ ടേബിൾ ടോപ്പേഴ്‌സ് ആയ മാഞ്ചസ്റ്റർ സിറ്റി ബേൺലിയെ നേരിടും, പ്രീമിയർ ലീഗിൽ മികച്ച ഫോമിലുള്ള സിറ്റി സ്വന്തം തട്ടകമായ എത്തിഹാദിൽ ആണ് ബേൺലിയെ നേരിടുന്നത്.

പെപ്പിന്റെ സിറ്റി മികച്ച ഫോമിൽ ആണുള്ളത്. മത്സരിച്ച 8 കളികളിൽ 7 എന്നാണ് വിജയിച്ച സിറ്റി എതിരാളികളുടെ വലയിൽ നിക്ഷേപിച്ചത് 29 ഗോളുകൾ ആണ്, ഇന്നും വിജയത്തിൽ കുറഞ്ഞൊന്നും പെപ്പും സംഘവും പ്രതീക്ഷക്കുന്നുണ്ടാവില്ല. കാറപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സെർജിയോ അഗൂറോ ടീമിലേക്ക് തിരിച്ചെത്താൻ സാധ്യത കുടുതലാണ്. അഗൂറോ എത്തുന്നതോടെ സിറ്റിയുടെ ആക്രമണ നിര ഒന്നുകൂടെ ശക്തമാകും. തൊട്ടു പിന്നിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വെല്ലുവിളി മറികടക്കാൻ സിറ്റിക്ക് ഇന്ന് വിജയം അനിവാര്യമാണ്.

അതെ സമയം സമനിലപൂട്ടിൽ നിന്നും രക്ഷനേടാനാണ് ബേൺലി ഇറങ്ങുന്നത്, 8 കളികളിൽ 3 എണ്ണം വിജയിച്ചപ്പോൾ 4 എണ്ണം സമനിലയിൽ കലാശിക്കുകയായിരുന്നു. ഗോളുകൾ നേടാൻ കഴിയുന്നില്ല എന്നതാണ് ബേൺലി വലക്കുന്ന പ്രശ്നം,ആകെ 8 ഗോളുകൾ മാത്രമാണ് ബേൺലി ഇതുവരെ നേടിയിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സിറ്റി രണ്ടു മത്സരങ്ങളും 2-1 എന്ന മാർജിനിൽ വിജയിച്ചിരുന്നു. ഇന്ത്യൻ സമയം വൈകുന്നേരം 7.30നു ആണ് കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement