സിറ്റി ഇന്ന് ബേൺലികെതിരെ

പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ചുവട് വെക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് മത്സരം ബേൺലിക്ക് എതിരെ. സീസണിലെ മികച്ച തുടക്കത്തിന് ശേഷം അവസാന 8 മത്സരങ്ങളിൽ ജയം കാണാനാവാത്ത ബേൺലിക്ക് ഇത്തവണ ജയം അനിവാര്യമാണ്. സിറ്റിയാവട്ടെ എത്രയും പെട്ടെന്ന് കിരീടം സ്വന്തം പേരിലാക്കാനുള്ള ശ്രമത്തിലാണ്. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6 നാണ് മത്സരം കിക്കോഫ്.

ബേൺലി നിരയിൽ ഇന്ന് തർക്കോസ്‌കി, വാൽറ്റേഴ്സ് എന്നിവർ കളിക്കാൻ സാധ്യതയില്ല. സിറ്റി നിരയിൽ ഡേവിഡ് സിൽവക്കും സാനെക്കും പരിക്കാണ്‌. ഇരുവരും കളിക്കില്ല എന്ന് ഉറപ്പാണ്. ബേൺലിയുടെ സ്വന്തം മൈതാനത്തെ അവരുടെ ഡിഫൻസീവ് റെക്കോർഡ് മികച്ചതാണെങ്കിലും സിറ്റിയുടെ ആക്രമനത്തിനെതിരെ അവർ എത്രത്തോളം പിടിച്ചു നിൽക്കും എന്നതിന്റെ അടിത്തനത്തിലാവും ഇന്നത്തെ മത്സര ഫലം ഉണ്ടാവുക.

സിറ്റിക്കെതിരെ അവസാനം കളിച്ച 18 മത്സരങ്ങളിൽ ഒന്ന് മാത്രമാണ് ബേൺലിക്ക് ജയിക്കാനായിട്ടുള്ളത്. 2015 ലാണ് ടർഫ് മൂറിൽ സിറ്റി അവസാനം തോൽവി വഴങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോകകപ്പ് വിജയം, സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ
Next articleപ്രീമിയർ ലീഗ് താരത്തെ ടീമിലെത്തിച്ച് ഗെറ്റാഫെ