ഒന്നാം സ്ഥാനം നിലനിർത്താൻ സിറ്റി ഇന്നിറങ്ങും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തിരിക്കുന്ന മാഞ്ചസ്റ്റർ സിറ്റി ഇന്ന് ബൗൺന്മത്തിനെ നേരിടും. സിറ്റിയുടെ മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 8.30 നാണ് മത്സരം കിക്കോഫ്.

ചാമ്പ്യൻസ് ലീഗിൽ ലിയോണിനോട് ഏറ്റ സമനിലയിൽ നിന്ന് ജയത്തോടെ തിരിച്ചു കയറാനാകും ഗാർഡിയോളയുടെ ടീമിന്റെ ശ്രമം. ബൗൺന്മത്‌ ലീഗിൽ ആഴ്സണലിനോട് മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും തോൽവി വഴങ്ങിയിരുന്നു. തുടർച്ചയായ 3 മത്സരങ്ങൾ തോറ്റ അവർ ഒരു സമനിലയെങ്കിലും നേടാനാവും ശ്രമിക്കുക. സിറ്റിക്കെതിരെ ചരിത്രത്തിൽ ഒരു മത്സരം പോലും അവർ ജയിച്ചിട്ടുമില്ല.

ലിയോണിനെതിരെ കളിക്കാതിരുന്ന ബെർനാടോ സിൽവ, ഗുണ്ടകൻ, ജീസസ് എന്നിവർ സിറ്റി നിരയിലേക്ക് തിരിച്ചെത്തും. ഡു ബ്രൂയ്ൻ, ബെഞ്ചമിൻ മെൻഡി എന്നവർ ഏറെ നാളായി പുറത്താണ്. ബൗൺന്മത്തിന്റെ ജെഫേഴ്സൻ ലർമ്മ സസ്‌പെൻഷൻ കാരണം കളിക്കാനാവില്ല. ആഡം സ്മിത്ത് ഏറെ നാളായി പുറത്താണ്.

Exit mobile version