ജൈത്രയാത്ര തുടർന്ന് സിറ്റി

- Advertisement -

ഇത്തവണയും അവസാന നിമിഷങ്ങളിൽ സിറ്റി ജയം കണ്ടു. ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് സിറ്റി വെസ്റ്റ് ഹാമിനെതിരെ 2-1 ന്റെ ജയം സ്വന്തമാക്കിയത്. വെസ്റ്റ് ഹാമിനായി ഒഗ്ബോന ഗോൾ നേടിയപ്പോൾ, സിറ്റിക്കായി ഒട്ടാമെൻഡി, ഡേവിസ് സിൽവ എന്നിവരാണ് ഗോൾ നേടിയത്.

ഏതാനും മാറ്റങ്ങളുമായാണ് പെപ് ടീമിനെ ഇറക്കിയത്. ഡാനിലോ, മൻഗാല, സാനെ എന്നിവർ ആദ്യ ഇലവനിൽ ഇടം നേടിയപ്പോൾ കമ്പനി, ജിസൂസ്, ഫെർണാണ്ടിഞൊ, എന്നിവർക്ക് പെപ് വിശ്രമം അനുവദിച്ചു. വെസ്റ്റ് ഹാം നിരയിൽ മിക്കേൽ ആന്റോണിയോയെയാണ് മോയസ് സ്‌ട്രൈക്കർ റോളിൽ കളിപ്പിച്ചത്. ആന്ദ്രേ ആയുവും, അനാടോവിച്ചും ബെഞ്ചിലായിരുന്നു.

സിറ്റിയുടെ ആക്രമണ നിരയെ നന്നായി തന്നെ പ്രതിരോധിച്ചാണ് വെസ്റ്റ് ഹാം കളി തുടങ്ങിയത്. പോസഷനിൽ മുന്നിട്ട് നിന്നെങ്കിലും സിറ്റിക്ക് പതിവ് പോലെ തുടർച്ചയായി അവസരങ്ങൾ സൃഷ്ടിക്കാൻ സിറ്റിക്ക് സാധിച്ചില്ല. ആദ്യ പകുതിയിൽ വെസ്റ്റ് ഹാം പോസ്റ്റിലേക്ക് ഒരു ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലേക്ക് പായിക്കാനായത്. വെസ്റ്റ് ഹാം ആവട്ടെ ക്ഷമയോടെ ഏതാനും മികച്ച അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. 44 ആം മിനുട്ടിൽ പക്ഷെ വെസ്റ്റ് ഹാം ഇത്തിഹാദ് സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കി. ക്രെസ് വെല്ലിന്റെ അസിസ്റ്റിൽ ഡിഫെണ്ടർ ഒഗ്‌ബോന ഹമേഴ്സിനെ മുന്നിലെത്തിച്ച. ഏറെ വൈകാതെ ആദ്യ പകുതി അവസാനിക്കുകയും ചെയ്തു.

രണ്ടാം പകുതിയിൽ ഡാനിലോക്ക് പകരം ഗബ്രിയേൽ ജിസൂസിനെ പെപ്പ് ഇറക്കി. 57 ആം മിനുട്ടിൽ ജിസൂസിന്റെ പാസ്സിൽ നിക്കോളാസ് ഒട്ടാമെൻഡി സിറ്റിയുടെ സമനില ഗോൾ നേടി. പിന്നീടങ്ങോട്ട് മത്സരം വെസ്റ്റ് ഹാം ബോക്സിൽ തന്നെയായിരുന്നു. ഏറെ നേരം സിറ്റിയെ തടഞ്ഞു നിർത്താൻ അവർക്കായെങ്കിലും 83 ആം മിനുട്ടിൽ ഡുബ്രെയ്‌നയുടെ പാസ്സിൽ ഡേവിഡ് സിൽവ സിറ്റി കാത്തിരുന്ന ഗോൾ നേടി. സ്കോർ 2-1.

ജയത്തോടെ യുനൈറ്റഡുമായുള്ള പോയിന്റ് വിത്യാസം 8 ആയി പുനഃസ്ഥാപിക്കാൻ സിറ്റിക്കായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement